ബെംഗളൂരു : നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി ഒടുവിൽ പിടിയിൽ. കർണാടകയിലെ ഹാസൻ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയിൽ കഴിഞ്ഞ ആഴ്ചയാണ് അതിദാരുണമായ സംഭവമുണ്ടായത്.
ദിവസക്കൂലി തൊഴിലാളിയായ അമ്മയ്ക്കും 12 വയസ്സുള്ള സഹോദരനുമൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. . പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments