KeralaLatest NewsNews

ശിവഗിരി തീർത്ഥാടനം: 87-ാമത് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഇന്ന് ആരംഭിക്കും

ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 5.30ന് ലക്ഷ്‌മി സുനിൽ, ശ്രീഭദ്ര ഡാൻസ് അക്കാഡമി എന്നിവർ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളോടെ കലാപരിപാടികൾക്ക് തുടക്കമാകും. 6.00നും രാത്രി 7നും നൃത്തപരിപാടി തുടരും. 24ന് വൈകിട്ട് 5.30ന് വിവിധ കലാപരിപാടികൾ, രാത്രി 7.30 മുതൽ നൃത്തനൃത്ത്യങ്ങൾ, 10ന് നാടകം. 25ന് വൈകിട്ട് 4ന് പഞ്ചാരിമേളം, 5.30 മുതൽ വിവിധകലാപരിപാടികൾ, രാത്രി 7.30ന് നൃത്തസന്ധ്യ, 8.30ന് നൃത്തനൃത്ത്യങ്ങൾ, 9.30ന് ഗാനാമൃതം 2019.

26ന് വൈകിട്ട് 4.30ന് സാജുദേവിന്റെ ഭക്തഗാനസുധ, 5.30ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 8.30ന് വിവിധകലാപരിപാടികൾ. 27ന് വൈകിട്ട് 4ന് ഭക്തിഗാനമേള, 5.45ന് നൃത്തനൃത്യങ്ങൾ, രാത്രി 8ന് ഗാനമേള, 10ന് നാടകം. 28ന് വൈകിട്ട് 4ന് ഭജൻസ്, 5.45ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 7.15ന് ഗുരുചരണം നൃത്തശില്പം, 8.15ന് നടനവിസ്മയം, 9.30ന് നാടകം. 29ന് വൈകിട്ട് 4ന് ഭക്തിഗാനസുധ, 5.45ന് കൾച്ചറൽ ഫെസ്റ്റ്, 7.30ന് നവ്യജയരാജ്, അഞ്ജലി രാജീവ്, അമിത, ഗൗരി എന്നിവരുടെ നൃത്തനൃത്യങ്ങൾ, 8ന് നൃത്തനൃത്യങ്ങൾ തുടരും, 8.30ന് അമലസതീഷിന്റെ ഡാൻസ്, 9.30ന് നാടകം.

ALSO READ: വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റ്

30ന് രാവിലെ 5.30ന് വേദജപം, 6ന് സുമസുരേഷ്, ആര്യബൈജു എന്നിവരുടെ ഗുരുദേവകൃതികളുടെ ആലാപനം, 7.30ന് ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു അവതരിപ്പിക്കുന്ന ഗുരുദേവ സംഗീത സദസ്. രാത്രി 7.15ന് നടൻ ജഗദീഷ് കലാപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. നടൻ ദേവൻ മുഖ്യാതിഥിയും ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ വിശിഷ്ടാതിഥിയുമായിരിക്കും. രാത്രി 8ന് ലിസി മുരളീധരൻ, സരിഗമുരളീധരൻ എന്നിവർ അവതരിപ്പിക്കുന്ന ഗുരുവന്ദനം, 8.30ന് നൃത്തശില്പം. 9.30ന് കലാപരിപാടികൾ, 10.30ന് തേരേറ്റ് – നാടൻപാട്ടും ദൃശ്യവിരുന്നും. 12ന് ചിറക്കരസലിംകുമാറിന്റെ കഥാപ്രസംഗം, 2ന് നാടകം. 31 രാവിലെ 7ന് പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്റെ ശ്രീനാരായണ ഗുരുദേവൻ കഥാപ്രസംഗം, രാത്രി 7.15ന് കൾച്ചറൽഫെസ്റ്റ്, 10ന് ഗാനമേള ആന്റ് മിമിക്സ് ഷോ, 12.30ന് നാടകം. ജനുവരി 1 രാവിലെ 6ന് ആര്യബൈജു, സുമിസുരേഷ് എന്നിവരുടെ ഗുരുദേവകൃതികളുടെ ആലാപനം. 7ന് ഭക്തഗാനസുധ, 8.30ന് കളരിപ്പയറ്റ്, 9ന് വിസ്മയസന്ധ്യ 20-20.

shortlink

Related Articles

Post Your Comments

Related Articles


Back to top button