കോഴിക്കോട് : ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയേണ്ടി വന്നത് ക്ഷോഭങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത് ലീഗിന്റെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Also read : നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പരാമര്‍ശം നടത്തേണ്ട വ്യക്തിയല്ല ഗവര്‍ണര്‍. അദ്ദേഹം വിവാദങ്ങളില്‍ കക്ഷി ചേരുന്നത് ശരിയല്ല. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഒരുമിച്ച് തന്നെ മാംഗളൂരില്‍ സന്ദര്‍ശനം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സംയുക്ത പ്രക്ഷോഭങ്ങള്‍ ആവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കുമെന്നും യുഡിഎഫ് യോഗം ചേര്‍ന്നു ഇക്കാര്യം തീരുമാനിക്കുമെന്നും, സിപിഎമ്മുമായി ചേര്‍ന്നുള്ള സംയുക്ത സമരത്തെ എതിര്‍ത്ത മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടി എംപി മറുപടി നല്കി.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരമാണ്. ആരാണ് രാജ്യത്തിന്റെ അടിസ്ഥാന ആശയത്തെ ഭിന്നിപ്പിക്കുന്നത്? എന്ന് മമത ചോദിക്കുന്നു. ‘പൊതുവേദിയില്‍ ഞാന്‍ പറഞ്ഞതിനും നിങ്ങള്‍ പറഞ്ഞതിനും ജനങ്ങള്‍ തീര്‍പ്പുകല്‍പിക്കുമെന്നും, ആരാണു ശരി ആരാണു തെറ്റ് എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്നും മമത വ്യക്തമാക്കി.
Post Your Comments