Latest NewsNewsIndia

ജാര്‍ഖണ്ഡിലെ വിജയം : മഹാ സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ വിജയംകൊയ്ത ഹേമന്ത് സോറനെയും മഹാ സഖ്യത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയവര്‍ക്ക് ജനങ്ങളെ നല്ല രീതിയില്‍ സേവിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഒപ്പം മുന്‍പ് അഞ്ചു വര്‍ഷം സംസ്ഥാനം ഭരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നനന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇനി മുന്നോട്ടും ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചര്‍ത്തു.

അതേസമയം, ജനവിധി മാനിക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button