കോട്ടയം: വീട്ടില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് കാണാതായതിന്റെ ദേഷ്യത്തില്‍ അമ്മായിഅമ്മ മരുമകളെ വെട്ടി. ഗുരുതരമായി വെട്ടേറ്റ മരുമകളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതിനാണ് സംഭവം. നടയ്ക്കല്‍ ജിബിന്റെ ഭാര്യ സെമിക്കാണ് (30) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെ അമ്മ ആനിയമ്മയെ (62) അറസ്റ്റ് ചെയ്‌തു. വിളവെടുത്ത കുരുമുളക് കാണാതായതിനെത്തുടര്‍ന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
Post Your Comments