Latest NewsNewsInternational

കത്തോലിക്ക ഗ്രൂപ്പ് സ്ഥാപകന്‍ 60 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത 175 കുട്ടികൾ ചര്‍ച്ചിന് കീഴില്‍ പീഡനത്തിന് ഇരയായി; ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നത്

വത്തിക്കാന്‍ സിറ്റി: മെക്സിക്കോയിലെ റോമന്‍ കത്തോലിക്ക ചര്‍ച്ചിന് കീഴില്‍ നിരവധി കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. മെക്സിക്കോയിലെ ലീജിയനാരീസ് ഓഫ് ക്രൈസ്റ്റ് സ്ഥാപകന്‍ മാര്‍ഷല്‍ മാസീല്‍ 60 കുട്ടികളെ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 1942 മുതല്‍ 2019 വരെ പ്രായപൂര്‍ത്തിയാകാത്ത 175 കുട്ടികളാണ് മെക്സിക്കന്‍ ചര്‍ച്ചിന് കീഴില്‍ ലൈംഗികാതിക്രമത്തിന് ഇരയായത്. ഇതില്‍ മൂന്നിലൊന്ന് പീഡനവും നടത്തിയത് മാര്‍ഷല്‍ മാസീല്‍ തന്നെയാണ്. ഇരകളില്‍ കൂടുതല്‍ പേരും 11നും 16-നും ഇടയില്‍ പ്രായമുള്ളവരാണ്.

പള്ളി വികാരിമാര്‍ ഉള്‍പ്പെടെ 33 പേര്‍ മാര്‍ഷല്‍ മാസീലിനെ കൂടാതെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം ജൂണില്‍ നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയാണ് പീഡനത്തിന്‍റെ കണക്ക് പുറത്തുവിട്ടത്. കുറ്റക്കാരായ 33 പേരില്‍ 18 പേര്‍ ഇപ്പോഴും ചര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെല്ലാം അധികാരം ദുരുപയോഗം ചെയ്‍താണ് കുട്ടികളെ ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ഷല്‍ മാസീലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2006-ല്‍ പോപ്പ് ബെനഡിക്ട് 16-ാമന്‍ പൗരോഹിത്യ വൃത്തിയില്‍ നിന്ന് നീക്കിയിരുന്നു. മാസീല്‍ 2008-ല്‍ അന്തരിച്ചു. കത്തോലിക്ക ചര്‍ച്ചിലെ ഏറ്റവും കുപ്രസിദ്ധനായ ബാലപീഡകനായ മാസീല്‍ രണ്ടിലധികം സ്ത്രീകളുമായും ബന്ധം പുലര്‍ത്തിയിരുന്നു. മാസീല്‍ രണ്ട് സ്ത്രീകളുടെ നിരവധി കുട്ടികള്‍ക്ക് ജന്‍മം നല്‍കിയതായും അദ്ദേഹത്തിന്‍റെ മരണശേഷം അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഈ സ്ത്രീകളെയും കുട്ടികളെയും മാസീല്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. മാസീല്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സമിതി കണ്ടെത്തിയിരുന്നു.

1353 പൗരോഹിതര്‍ക്കെതിരെയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇതില്‍ 33 പേര്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടന്നത്. കുറ്റക്കാരായ 33 പുരോഹിതരില്‍ മാസീല്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. എട്ടുപേര്‍ പൗരോഹിത്യം ഉപേക്ഷിച്ചു. 18 പേര്‍ ഇപ്പോഴും സഭയിലുണ്ട്. എന്നാല്‍ പൊതുജനങ്ങളുമായും കുട്ടികളുമായും ബന്ധപ്പെടുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന 74 പേരും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 81 ശതമാനം പേരും പുരോഹിതന്‍മാരായി സ്ഥാനാരോഹണം ചെയ്യപ്പെട്ടിട്ടില്ല.

ALSO READ: കന്യാസ്ത്രീയെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്‌ത കേസ്: ബിഷപ്പിനെതിരെ ഒന്നും മിണ്ടരുത്, അത് സഭയ്ക്ക് ദോഷം ചെയ്യും; മൊഴിമാറ്റാൻ തന്നെ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തി സിസ്റ്റർ ലിസി

ലീജിയനാരീസ് സ്ഥാപകന്‍റെ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നത് സഭയില്‍ വിലക്കപ്പെട്ടിരുന്നുവെന്ന് സഭയിലെ മുന്‍ അംഗങ്ങള്‍ പറയുന്നു. ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കാലത്ത് മാസീല്‍ വത്തിക്കാന് വലിയ സംഭാവനകള്‍ ചെയ്‍തിട്ടുണ്ട്. ലീജിയനാരീസിനെ പോപ്പ് അംഗീകരിക്കുകയും ചെയ്‍തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button