KeralaLatest NewsNews

റോക്കറ്റ് വിക്ഷേപണം: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദേശം

തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ നിന്നും 26നും 27നും പകൽ ഒൻപതിനും 11നും ഇടയിൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും. അതിനാൽ വലിയതുറ മുതൽ പള്ളിത്തുറവരെ തീരത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ (9 കി.മി) ദൂരം അപകടസാധ്യത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിക്ഷേപണ സമയം ഈ പ്രദേശത്ത് മത്സ്യബന്ധനം ഒഴിവാക്കണം. ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ 220, 260 ഡിഗ്രിയിൽ 45-75 നോട്ടിക്കൽ മൈൽ പരിധിയിൽ (തീരത്ത് നിന്ന് 75-125 കിലോമീറ്റർ ദൂരം) മത്സ്യബന്ധനം ഒഴിവാക്കാനും മുന്നറിയിപ്പ് നൽകി. സുരക്ഷാ ഏജൻസികളായ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ്, കോസ്റ്റൽ ഗാർഡ് എന്നിവരുടെ നിർദേശം കർശനമായും പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button