Latest NewsKeralaNews

അമിത വേഗതയില്‍ പാഞ്ഞ കാര്‍ നാല് വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ചു : കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായ പൊലീസുകാരനും സുഹൃത്തുക്കളും

കൊല്ലം : അമിത വേഗതയില്‍ പാഞ്ഞ കാര്‍ നാല് വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായ പൊലീസുകാരനും സുഹൃത്തുക്കളും. വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച് പാഞ്ഞ കാര്‍ പിന്നീട് ടയര്‍പൊട്ടി ഒരു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്. നീണ്ടകര ചീലാന്തി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.

Read Also : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു

വാഹനം വീട്ടുമുറ്റത്ത് നിന്നതോടെ, കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ചവറ തോട്ടിന് വടക്ക് സ്വദേശിയായ പൊലീസുകാരന്‍ അടക്കം മൂന്നുപേരെ, മദ്യലഹരിയില്‍ ആയിരുന്നെന്ന സംശയത്തെത്തുടര്‍ന്ന് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ദേശീയപാതയില്‍ ശങ്കരമംഗലത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കാര്‍ നല്ലേഴത്തുമുക്ക്, കൊറ്റന്‍കുളങ്ങര, ചവറ, പരിമണം എന്നിവിടങ്ങളിലാണ് മറ്റു വാഹനങ്ങളില്‍ ഇടിച്ചത്. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ ടയര്‍ പൊട്ടിത്തകര്‍ന്ന് ചീലാന്തി ജംഗ്ഷനിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

സംഘത്തിന്റെ അപകടപ്പാച്ചിലില്‍ കാല്‍നട യാത്രക്കാര്‍ അടക്കം പലരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനം ഓടിച്ചത് ആരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് ചവറ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button