ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപ ശ്രമങ്ങള്‍ വ്യാപിപ്പിക്കുമ്പോൾ പാകിസ്താനിലെ തങ്ങളുടെ ദുരിതപൂര്‍ണമായ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് നിരവധി കുടുംബങ്ങളാണ് രംഗത്തു വരുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് നിരവധി ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് കുടിയേറിയിരിക്കുന്നത്.
ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ പാകിസ്താനില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഭൂരിപക്ഷം ആളുകളും ഇന്ത്യയില്‍ അഭയം തേടുന്നത്. പാകിസ്താനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലേക്കാണ്. പഞ്ചാബിലെ അമൃത്സര്‍, ഖന്ന, ജലന്ധര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ നിരവധി കുടിയേറ്റക്കാര്‍ വര്‍ഷങ്ങളായി താമസിക്കുന്നുണ്ട്.
അമ്പത്തിരണ്ടുകാരിയായ കമല ദേവി ഭര്‍ത്താവ് കലാറാമും രണ്ട് പെണ്‍മക്കളുമടക്കം നാല് കുട്ടികളുമായി 2006ലാണ് സിയാല്‍കോട്ട് വിട്ടത്. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നോക്കിയിരുന്ന മൂത്ത മകന്‍ അടുത്തിടെ മരിച്ചിരുന്നു. ഭര്‍ത്താവ് മുതിര്‍ന്ന പൗരനായതിനാല്‍ സാമ്പത്തിക ഉത്തരവാദിത്തം മുഴുവന്‍ ഇപ്പോള്‍ കമല ദേവിയുടെ ചുമലുകളിലാണ്. കമല ദേവി കേടുപറ്റിയ ഫുട്‌ബോള്‍ തുന്നിച്ചേര്‍ത്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിച്ചുപോയിരുന്നത്. ഒരു ഫുട്‌ബോള്‍ തുന്നുന്നതിലൂടെ 6 രൂപയാണ് അവര്‍ സമ്പാദിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം നാല് പന്തുകളില്‍ കൂടുതല്‍ തുന്നിക്കെട്ടാന്‍ കമലക്ക് കഴിഞ്ഞിരുന്നില്ല. ദിവസേന 24 രൂപയാണ് കമല സമ്പാദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയില്‍ ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. പാകിസ്താനിലെ സിയാല്‍കോട്ട് വിടാന്‍ തന്റെ കുടുംബത്തെ നിര്‍ബന്ധിച്ച സാഹചര്യങ്ങള്‍ അവര്‍ ഓര്‍ക്കുന്നു.
ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് കഴിയുമായിരുന്നില്ല. ഇതിനാല്‍ തന്നെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ ഹിന്ദുക്കള്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ കാണാറായിരുന്നു പതിവെന്നും കമല വ്യക്തമാക്കി. പാകിസ്താനിലെ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്കും മതപരവും വംശീയ വിവേചനത്തിനും വിധേയരാണ്. ‘സിയാല്‍കോട്ട് വിട്ടുപോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് മതപരമായ പീഡനമാണ്. അവിടെ ഹിന്ദുക്കള്‍ തൊട്ടുകൂടാത്തവരാണ്. ഞങ്ങളുടെ കുട്ടികള്‍ പാകിസ്താന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേക ബെഞ്ചുകളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. മതപരമായ ചടങ്ങുകള്‍ നടത്താന്‍ പോലും അവര്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല’. ഒരു ദേശീയ മാദ്ധ്യമത്തിനോടാണ് കമല ദേവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ALSO READ: ജാമിയ മില്യയില്‍ നടന്നത് കരുതിക്കൂട്ടി ആസൂത്രണത്തോടെയുള്ള അക്രമങ്ങള്‍ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കമല ദേവിയുടെ ബന്ധുവായ ചന്ദയും കുടുംബവും സമാനമായ രീതിയില്‍ പാകിസ്താനിലെ വീട് വിട്ട് പോകാന്‍ നിര്‍ബന്ധിതരായവരാണ്. 2001ല്‍ ടൂറിസ്റ്റ് വിസയിലാണ് അവര്‍ ജലന്ധറിലെത്തിയത്. ചന്ദയുടെ ഭര്‍ത്താവ് ഡ്രൈവറായി ജോലി ചെയ്യുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെടെ സ്‌കൂളില്‍ പോകുന്ന മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. കമലയെപ്പോലെ തന്നെ ചന്ദയും ഫുട്‌ബോള്‍ തുന്നി ലഭിക്കുന്ന പണം വെച്ചാണ് നിത്യജീവിതം നയിക്കുന്നത്. ഒരു ദിവസം 30 രൂപ വരെയാണ് ചന്ദ സമ്പാദിക്കുന്നത്.
Post Your Comments