KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പാര്‍ലമെന്റ് പാസ്സാക്കി, ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിക്ക് രാഷ്ട്രപതി ഒപ്പിട്ട ഒരു നിയമത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉറപ്പാക്കും; ബെംഗളൂരു അക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി വിജയനുമായി കൈകോര്‍ത്തിരിക്കുകയാണ് . ഇരുവരും തെരുവില്‍ നിന്ന് ബഹളം വെക്കുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകവാദികളുടെ ഭാവമാണ്. അവര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button