ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ 18 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതയുടെ നിർദേശ പ്രകാരമാണ് നേതാക്കൾ പ്രക്ഷോഭങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ യുപിയിൽ എത്തിയത്.
പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിക്ഷേധങ്ങൾ നടന്ന സംസ്ഥാനമാണ് യുപി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 18 പേരോളം യുപിയിൽ മരിച്ചെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. സംസ്ഥാനത്ത് പലയിടത്തും ഇന്‍റർനെറ്റും നിരോധിച്ചിരിക്കുകയാണ്.
തൃണമൂല്‍ നേതാക്കളെ ഉത്തര്‍ പ്രദേശില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡിജിസി ഒപി സിങ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നതിനാലാണ് തൃണമൂല്‍ നേതാക്കള്‍ക്ക് സന്ദര്‍ശന അനുമതി നിഷേധിച്ചതെന്നും ഡിജിപി പറഞ്ഞു. അതേസമയം പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിലെ ബിജ്നോറിലെത്തി പ്രദേശവാസികളെ സന്ദർശിച്ചു..
Post Your Comments