പനാജി : ഐഎസ്എല്ലിൽ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഗോവ എഫ് സി ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷയാണ് എതിരാളി.
The Gaurs, just a point off the ? of the table, face @OdishaFC, who are fresh from a 10-day break!
Which team will triumph in #FCGOFC?
#HeroISL #LetsFootball pic.twitter.com/FDPjiWH8Ff— Indian Super League (@IndSuperLeague) December 22, 2019
എട്ടു മത്സരങ്ങളിൽ 15പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ എഫ് സി ഗോവ. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിയെക്കാൾ സമനിലകളുടെ എണ്ണം കുറവായതിനാൽ ഇന്ന് ഗോവയ്ക്ക് ജയിക്കാനായാൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ സാധിക്കും. എട്ടു മത്സരങ്ങളിൽ ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഒഡീഷ.
? MATCHDAY ?
Who else is excited for this clash? ?#BeGoa #FCGOFC #HeroISL pic.twitter.com/ZnzZlvMnAA
— FC Goa (@FCGoaOfficial) December 22, 2019
അതേസമയം കഴിഞ്ഞ ദിവസം നടന്ന എടികെ ഹൈദരാബാദ് എഫ് സി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി 2ഗോളുകൾ വീതമാണ് സ്വാന്തമാക്കിയത്. ഈ മത്സരത്തോടെ 15പോയിന്റുമായി രണ്ടാം സ്ഥാനം നേടുവാൻ എടികെ സാധിച്ചു. ജയിച്ചിരുന്നെങ്കിൽ ബംഗളുരുവിലെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. അഞ്ചു പോയിന്റുമായി ഹൈദരാബാദ് അവസാന സ്ഥാനത്ത് തുടരുന്നു.
Post Your Comments