
ന്യൂഡല്‍ഹി : ഇയാളെ വെടിവെയ്ക്കാന്‍ ഇവിടെ ആരുമില്ലേ ? വെടിവെക്കാന്‍ പ്രവാസി മലയാളിയുടെ ആഹ്വാനം, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കൊലവിളിയുമായി പ്രവാസി മലയാളി. റാസല്‍ ഖൈമയിലുള്ള അഷ്റഫ് ബിന്‍ അബ്ദുള്ള എന്ന ആളാണ് വധ ഭീഷണി മുഴക്കിയത്. ഇവിടെ ആരും ഇല്ലേ ഇയാളെ ഒന്ന് വെടിവെക്കാന്‍ എന്നായിരുന്നു ഭീഷണി. ഒരു ചാനലിന്റെ ഫേസ്ബുക്ക് ലൈവിലായിരുന്നു ആഹ്വാനം.
രാം ലീല മൈതാനത്ത് പ്രധാനമന്ത്രിയുടെ റാലിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് നേരത്തെ ഇന്റലിജന്റ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഷ്‌കര്‍ ഇ തോയ്ബ , ജെയ്‌ഷെ ഇ മൊഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Post Your Comments