Latest NewsIndiaNews

പൗരത്വനിയമഭേദഗതി : പ്രതിഷേധക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ നിമിഷങ്ങള്‍ക്കകം വൈറലായി : കയ്യടിച്ച് സോഷ്യല്‍ മീഡിയയും ലോകരാഷ്ട്രങ്ങളും

ന്യൂഡല്‍ഹി: രാജ്യം മുഴുവനും പൗരത്വനിയമഭേദതി യോടുള്ള പ്രതിഷേധം അലയടിയ്ക്കുമ്പോള്‍ പ്രതിഷേധക്കാരോടുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി, നിങ്ങള്‍ക്ക് എന്നെ വെറുക്കാം.. പക്ഷേ ഒരിയ്ക്കലും ഇന്ത്യയെ വെറുക്കരുത് … പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്.നിരവധി പോലീസുകാര്‍ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു.

Read Also : പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ : വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്

ലോക്‌സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസ്സാക്കി. ജനവിധിയാണ് പാര്‍ലമെന്റിലൂടെ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. പാര്‍ലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍.പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയാണ്. എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നല്‍കുന്നതിന്റെ ഭാഗമായാണ്റാലി സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. സര്‍ക്കാരിന് പക്ഷപാതമുണ്ടെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചു, എന്നാല്‍ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അത്.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പരോക്ഷമായി മോദി വിമര്‍ശിച്ചു. ഇതുവരെയും ഡല്‍ഹിയിലെ ജനങ്ങള്‍ വ്യാജ വാഗ്ദാനങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button