Latest NewsIndiaNews

പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചോ ? ഇല്ലെങ്കിൽ ഉടൻ ചെയ്യുക : കാരണമിതാണ്

ന്യൂ ഡൽഹി : പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉടൻ ചെയ്യുക. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ പാന്‍ കാര്‍ഡ് അസാധുവാകും. പിന്നീട് ഒരു ഇടപാടുകൾക്കും ഈ പാൻകാർഡ് ഉപയോഗിക്കുവാൻ സാധിക്കില്ല. അതോടൊപ്പം തന്നെ ആദായ നികുതി ഫയലിംഗും നടത്താന്‍ സാധിക്കില്ല.2019 ഡിസംബര്‍ 31 ആണ് അവസാന തീയതി. പലതവണയായി അദായ നികുതി വകുപ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി നീട്ടി നൽകിയിരുന്നു.

Also read : ഫ്‌ളിപ്പ് കാര്‍ട്ടില്‍ : വര്‍ഷാന്ത്യ വില്‍പ്പന : ഓഫര്‍ പെരുമഴ

ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തിൽ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇതിനായി ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാവുന്നതാണ്. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button