KeralaLatest NewsNews

ഭാര്യയുടെ മൃതദേഹം കട്ടിലില്‍…. നായയെ തലയ്ക്കടിച്ചു കൊന്നു, ഭര്‍ത്താവ് ജീവനൊടുക്കി

പെരിന്തല്‍മണ്ണ :ഭാര്യയുടെ മൃതദേഹം 2 ദിവസം വീട്ടില്‍ സൂക്ഷിച്ച ഭര്‍ത്താവ് വളര്‍ത്തുനായയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കുന്നപ്പള്ളി വായനശാലാ പരിസരത്തെ പടിക്കല്‍പുരയ്ക്കല്‍ ശ്രീധര(65)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ സരോജിനി(മണി-68)യുടെ മൃതദേഹം തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ കണ്ടെത്തി. സരോജിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ വീടിനു പിന്നിലാണ് വളര്‍ത്തു നായയെ കണ്ടെത്തിയത്. ശ്രീധരന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Read Also : നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ട കൊലപാതകം : വൃദ്ധ ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍

ഭാര്യ നെഞ്ചുവേദന വന്നു മരിച്ചെന്നും ഇനി തനിക്ക് ആരും ഇല്ലാത്തതിനാല്‍ വളര്‍ത്തുനായയെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്നതായുമാണ് കത്തില്‍ പറയുന്നത്. 15 വര്‍ഷമായി ശ്രീധരനും സരോജിനിയും കുന്നപ്പള്ളിയില്‍ താമസമാക്കിയിട്ട്. വീട്ടിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളും ആധാരവും മറ്റും കത്തിച്ച നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button