Latest NewsNewsIndia

ഇത് രാജ്യത്തെ പ്രജകളുടെ അംഗീകാരം: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലക്ഷങ്ങൾ രാം ലീലാ മൈതാനിയിൽ അണിനിരന്നപ്പോൾ നാഗ്പൂരില്‍ പതിനായിരങ്ങൾ; മഹാരാഷ്ട്രയിൽ ബിജെപിയുടെ വമ്പൻ റാലി

മുംബൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലക്ഷങ്ങൾ രാം ലീലാ മൈതാനിയിൽ അണിനിരന്നപ്പോൾ നാഗ്പൂരില്‍ പതിനായിരങ്ങൾ ഒത്തുകൂടി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് മഹാരാഷ്ടയിലെ നാഗ്പൂരില്‍ ഇന്ന് കണ്ടത് ബിജെപിയുടെ വമ്പൻ റാലിയായിരുന്നു. നാഗ്പൂർ പൗരത്വ നിയമഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറും ഭീമൻ ദേശീയ പതാകയുമായാണ് റാലി നടത്തിയത്. പൗരത്വ നിയമഭേദഗതി ഇന്ത്യൻ മുസ്‍ലിംകള്‍ക്ക് എതിരല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മുസ്‍ലിംകളെ വോട്ട് ബാങ്കായി കണ്ട് കോൺഗ്രസ് വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

‘കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങള്‍ തിരിച്ചറിയണം. മൂന്ന് അയൽരാജ്യങ്ങളിലെയും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്‍ലിം സഹോദരങ്ങൾ തിരിച്ചറിയണം’.

ALSO READ: മുല്ലപ്പള്ളിക്കും, ചെന്നിത്തലക്കും രണ്ടു പ്രത്യയശാസ്ത്രമോ? പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധിച്ച ചെന്നിത്തലയുടേതാണ് ശരിയായ നിലപാട്; ലീഗ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്

കോണ്‍ഗ്രസുകാര്‍ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ജൻ അധികാർ മഞ്ചിന്‍റെ നേതൃത്വത്തിലാണ് റാലി എന്നാണ് അറിയിച്ചിരുന്നെങ്കിലും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button