ന്യൂഡല്‍ഹി: സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ തള്ളി ഇന്ത്യന്‍ സൈന്യം. പാകിസ്താന്‍ ഏജന്‍സികളാണ് അവരുടെ അജണ്ടയുടെ ഭാഗമായി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഗ്രാമങ്ങള്‍ പിടിച്ചെടുത്തു എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments