ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ഇന്ത്യയും ചൈനയും. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ്‌യിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
പരസ്പര വിശ്വാസത്തിനായി ഇരുരാജ്യങ്ങളും ആശങ്കകളെ ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സി ജിന്‍പിങ്ങും നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ പ്രത്യേക പ്രതിനിധികള്‍ തീരുമാനിച്ചു.
അതേസമയം, കൂടിക്കാഴ്ച്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് യുഎന്‍ രക്ഷാസമിതിയില്‍ ചൈന കശ്മീര്‍ വിഷയം ഉന്നയിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സ്ഥിരാംഗങ്ങള്‍ നിലപാടെടുത്തിരുന്നു.
Post Your Comments