UAELatest NewsNews

ദുബായിയിലെ ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് ഹെലികോപ്റ്റർ : ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയിങ്ങനെ

ദുബായ് : ദുബായിയിലെ ഒരു ഹോട്ടലിൽ ബേസ്‍മെന്റിലെ ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഹെലി‍കോപ്റ്ററെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർഥ്യം പുറത്ത്. ഹോട്ടലിലെത്തിയ ചിലര്‍ പകർത്തിയ ചിത്രം വൈറലായതോടെയാണ് ഹോട്ടലിലെ റസ്റ്റോറന്റില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഡമ്മി ഹെലികോപ്റ്ററാണെന്ന വെളിപ്പെടുത്തലുമായി ഇവിടത്തെ ജീവനക്കാര്‍ തന്നെ രംഗത്തെത്തി.

Also read : ആഡംബര കപ്പലുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു

ഒറിജിനൽ ഹെലികോപ്റ്ററിനെ പോലും വെല്ലുന്ന തരത്തിലുള്ള എഞ്ചിനോ മറ്റ് ഇലക്ട്രിക് കണ്‍ട്രോളുകളോ ഒന്നുമില്ലാത്ത ഈ ഡമ്മി ഹെലികോപ്റ്റർ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടല്‍ അലങ്കരിക്കാനാണ് കൊണ്ടുവന്നത്. 100 കിലോഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്ററിൽ കുട്ടികള്‍ക്ക് കയറിയിരിക്കാനും അത്യാവശ്യം കയറിയിരുന്ന് ഫോട്ടോയെടുക്കാനുമൊക്കെ സാധിക്കും. മൂന്ന് പേര്‍ ചേര്‍ന്നാല്‍ എടുത്തുമാറ്റാവുന്ന ഹെലികോപ്റ്ററിനുള്ളില്‍ രണ്ട് സീറ്റുകളും ഒറിജിനാലാണെന്നു തോന്നിക്കാൻ ചില ഗിയര്‍ ലിവറുകളും നൽകിയിരിക്കുന്നു.

റസ്റ്റോറന്റില്‍ ‘ഹെലികോപ്റ്റര്‍’ സ്ഥാപിക്കാന്‍ ആവശ്യമായ അനുമതികള്‍ നേടാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ബേസ്‍മെന്റില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നതെന്നും അധികൃതരില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതോടെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഹെലികോപ്റ്റര്‍ റസ്റ്റോറന്റിലേക്ക് മാറ്റുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button