ന്യൂഡല്‍ഹി : യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ വിമാനങ്ങള്‍ റദ്ദാക്കി. ഗോ എയര്‍ വിമാനമാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി സര്‍വീസ് റദ്ദാക്കിത്. ഗോ എയര്‍ വിമാനത്തിന്റെ ഡല്‍ഹി- കൊച്ചി സര്‍വ്വീസുകളാണ് റദ്ദാക്കിയത് . ഇതോടെ അധികൃതരുടെ തീരുമാനം യാത്രക്കാരെ വലച്ചു. സര്‍വ്വീസുകള്‍ റദ്ദാക്കിയത് അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.
നാളത്തെ വിമാനം റദ്ദാക്കിയതിനാല്‍ അതിലെ യാത്രക്കാര്‍ ഇന്നത്തെ വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് അധികൃതര്‍ സന്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് എയര്‍പ്പോട്ടിലെത്തിയ യാത്രക്കാരാണ് കുടുങ്ങിയത്. ഇന്നും സര്‍വ്വീസ് റദ്ദാക്കി എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം റദ്ദാക്കിയ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. കനത്ത മൂടല്‍ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ നിന്നുള്ള നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു
Post Your Comments