തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ സംഘര്ഷങ്ങള് കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് .ശബരിമലയിലെ പ്രതിഷേധം വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബിജെപി.-സിപിഎം. നേര്‍ക്കുനേര്‍ പോരാട്ടമായി. ഇതിനിടെ മുതലെടുപ്പുമായിചില തീവ്ര സംഘടനകളും. ഏറ്റവും പ്രശ്‌നമായത് കണ്ണൂരിലാണ്. വി.മുരളീധരന്‍ എംപി.യുടെയും എ.എന്‍. ഷംസീര്‍ എംഎല്‍എ.യുടെയും വീടുകളുള്‍പ്പെടെ പത്തിടത്ത് ബോംബേറുണ്ടായി.
ഇതോടെ കണ്ണൂരില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലായി.കണ്ണൂർ തലശ്ശേരി തിരുവങ്ങാട് ആർഎസ്എസ് വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെ കടുത്ത ആക്രമണം ഉണ്ടായതോടെ സ്ഥിതിഗതികൾ അതീവ രൂക്ഷമായി.വീട്ടിൽ അതിക്രമിച്ച് കയറിയ പതിനഞ്ചംഗ സംഘം വീട്ടിലുണ്ടായിരുന്ന ചന്ദ്രശേഖരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
വീട്ടിലെ സകല സാധനങ്ങളും അക്രമി സംഘം അടിച്ച് തകർത്തു. അക്രമത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റു . ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത പരിഗണിച്ച് കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേക്ക് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ എ ആര്‍ ക്യാമ്പിൽ നിന്നും വയനാടു നിന്നും കോഴിക്കോടുനിന്നുമാണ് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചത്. പൊലീസുകാരോട് അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കണ്ണൂരിലെ പുതിയതെരുവിലുള്ള ബിജെപി. ചിറയ്ക്കല്‍ മേഖലാഓഫീസിന് വെള്ളിയാഴ്ച പുലര്‍ച്ചെ തീയിട്ടു. വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മൂപ്പന്‍പാറയിലെ സുരേഷി(53)ന് പൊള്ളലേറ്റു. ആദികടലായിയിലെ ശ്രീറാം സ്ട്രൈക്കേഴ്സ് ക്ലബ്ബ് തീവെച്ചു. കതിരൂരില്‍ ഹര്‍ത്താലിന് തുറക്കാത്ത 20 കടകളുടെ പൂട്ടിനുള്ളില്‍ ടാര്‍ നിറച്ചു പിലാത്തറയില്‍ ബിജെപി. പ്രാദേശികനേതാവ് വെള്ളാലത്തെ കെ.വി. ഉണ്ണികൃഷ്ണവാരിയരുടെ വീടിനും കടയ്ക്കും നേരെ ആക്രമണമുണ്ടായി.
പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകൻ സിപിഎം കല്ലേറില്‍ മരിച്ചിരുന്നു. ഇന്നലെയായിരുന്നു ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാര ചടങ്ങ്. ഇതിന് ശേഷവും പന്തളം സമാധനത്തിലാണ്. എന്നാല്‍ അടൂരില്‍ കാര്യങ്ങള്‍ ഗൗരവതരമാണ്. കൊടുമണ്ണില്‍ സിപിഎം. ഏരിയാകമ്മിറ്റി ഓഫീസ് ആക്രമിച്ചു.അടൂരില്‍ മൊബൈല്‍ കടയ്ക്കുനേരെ വെള്ളിയാഴ്ച പകല്‍ 11.30-ന് നാടന്‍ബോംബേറുണ്ടായി.
ഏഴുപേര്‍ക്ക് പരിക്കേറ്റു. സിപിഎം. അനുഭാവിയുടെ കടയാണ് അക്രമത്തിന് ഇരയായത്. ഏറത്ത് സിപിഎം., ആര്‍എസ്‌എസ്. പ്രവര്‍ത്തകരുടെ വീടുകള്‍ രാത്രി ആക്രമിക്കപ്പെട്ടു.
Post Your Comments