തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഎം നടത്തിയ ആക്രമണത്തിന് പൊലീസ് കൂട്ടിനില്‍ക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് എംടി.രമേശ്.
ആചാര ലംഘനത്തിനെതിരെ രാജ്യ വ്യാപകമായി വിശ്വാസികളുടെ പ്രതിഷേധം ഉയരുകയാണ്.
ആ പ്രതിഷേധത്തെ വഴിതിരിച്ചു വിടുവാനാണ് സത്യാഗ്രഹ പന്തല്‍ ആക്രമിക്കാന്‍ സിപിഎം തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 31 ദിവസമായി സമാധാനപരമായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഈ സമരം നടക്കുന്നത്. ഒരു തരത്തിലുള്ള അസ്വസ്ഥജനകമായ സാഹചര്യം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഇത് സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമമാണ് . സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം സത്യാഗ്രഹ പന്തലിലേക്ക് ഇരച്ചു കയറാനാണ് പൊലീസ് ശ്രമിച്ചത്. അക്രമത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും രമേശ് ആരോപിച്ചു. സത്യാഗ്രഹ പന്തലിലേക്ക് പൊലീസ് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞെന്നും ഇതു രാജ്യത്തെവിടേയും കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments