ബെംഗളൂരു•36 കാരിയായ സഹോദരി ഭാര്യയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച 38 കാരനായ ബിഎംടിസി ഡ്രൈവർ അറസ്റ്റിലായി. സംഭവം നടക്കുമ്പോൾ ഇയാളോടൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനെയും പോലീസ് പിടികൂടി.
ഡിസംബർ 19 ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. ബിഎംടിസി ബസ് കണ്ടക്ടറായ ഹേസറഗട്ട റോഡിൽ ഹവാനൂർ എക്സ്റ്റൻഷനിൽ താമസിക്കുന്ന ഇന്ദിര ഭായ് എന്ന സ്ത്രീ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുക്കുകയയിരുന്നു. ഈ സമയം യശ്വന്ത്പൂർ ഡിപ്പോയിൽ ജോലി ചെയ്യുന്ന അരുണ്‍ നയിക്ക് സുഹൃത്തിനൊപ്പം ബൈക്കിലെത്തി ഇന്ദിരയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇന്ദിരയുടെ അനുജത്തിയെ വിവാഹം കഴിച്ച അരുണിന് രണ്ട് മക്കളുണ്ട്.
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ ബസ് സ്റ്റോപ്പിൽ നിർത്തി, പുറകില്‍ ഇരുന്ന അരുൺ ഇന്ദിരയുടെ മുഖത്തും കഴുത്തിലും തോളിലും ആസിഡ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായുരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പീനിയ ഡിപ്പോയില്‍ ജോലി ചെയ്യുന്ന കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇന്ദിരയെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ അരുൺ ആസിഡ് കൈവശം വച്ചിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കുമാര്‍ അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു.
അരുണും ഇന്ദിരയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചില കാരണങ്ങളാൽ അവൾ അരുണിനെ ഒഴിവാക്കാൻ തുടങ്ങിയതാണ് പ്രകോപനത്തിന്റെ കാരണമെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റിൽ യശ്വന്ത്പൂരിലെ ഒരു കടയിൽ നിന്നാണ് ആസിഡ് വാങ്ങിയതെന്ന് അരുൺ കുറ്റസമ്മത പ്രസ്താവനയിൽ പറഞ്ഞു. ബസ് സ്റ്റോപ്പിലെ സഹയാത്രികരാണ് ഇന്ദിരയുടെ രക്ഷക്കെത്തിയത്. അരുണിനെയും കുമാറിനെയും അറസ്റ്റ് ചെയ്തതായി ചികിത്സയില്‍ കഴിയുന്ന ഇന്ദിരയോട് പറഞ്ഞപ്പോൾ അവർ ആദ്യം വിശ്വസിച്ചില്ലെന്നും പോലീസ് പറഞ്ഞു.
Post Your Comments