Latest NewsNewsMobile PhoneTechnology

വൈഫൈ കോളിംഗ് സേവനം ആറു ഫോണുകളിൽ കൂടി ലഭ്യമാക്കി എയര്‍ടെല്‍

ഓഫീസിലും വീട്ടിലുമുള്ള വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് കോൾ ചെയ്യാനുള്ള സൗകര്യം ആറു ഫോണുകളിൽ കൂടി ലഭ്യമാക്കി എയര്‍ടെല്‍. ഇനി മുതൽ സാംസങ് ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എം 20, വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി എന്നീ ഫോണുകളിലും വൈഫൈ ഉപയോഗിച്ച് കോൾ ചെയ്യാൻ സാധിക്കും. പ്രത്യേകം ആപ്ലിക്കേഷന്‍ ഇല്ലാതെ വളരെ കുറഞ്ഞ അളവിലുള്ള ഡേറ്റ ഉപയോഗിച്ച് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

Also read : ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

റെഡ്മി കെ20, റെഡ്മി കെ20 പ്രോ, പോകോ എഫ്, സാംസങ് ഗാലക്സി ജെ6, ഗാലക്സി എ10 എസ്, ഗാലക്സി ഓണ്‍ 6, ഗാലക്സി എം 30 എസ്, വണ്‍പ്ലസ് 7, വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ, എന്നീ ഫോണുകളിലും ഈ സൗകര്യമുണ്ട്. ഐഫോണ്‍ 6 ന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലാണ് നേരത്തെ ഈ സേവനം ലഭിച്ചിരുന്നത്, നിലവില്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കില്‍ മാത്രമായുള്ള സേവനം അധികം വൈകാതെ മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും എത്തിക്കുമെന്ന് കമ്ബനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button