ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ നൗഷേരയില്‍ അതിര്‍ത്തിയിലാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണമെന്നും . ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം മെന്ദാര്, കൃഷ്ണ ഘതി, പൂഞ്ച് സെക്ടറുകളിലും ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പാക് സൈന്യം അതിര്‍ത്തി ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Pakistan violates ceasefire in Nowshera sector(J&K) along the Line of Control. Indian Army is retaliating https://t.co/lW0lWyAh42
— ANI (@ANI) December 22, 2019
Also read : പ്രതിഷേധക്കാർ സൂക്ഷിക്കുക! നിങ്ങളെ കാത്തിരിക്കുന്നത് ഈ വകുപ്പുകൾ
കഴിഞ്ഞ ആഴ്ച്ചയും അതിർത്തിയിൽ ആക്രമണമുണ്ടായി. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സേന ശ്കതമായി തിരിച്ചിടി നൽകിയിരുന്നു.
Post Your Comments