
കൊച്ചി: സിനിമയിൽ നായികയായി നിലനിൽക്കണമെങ്കിൽ ഗ്ലാമർ വേഷം ചെയ്യണമെന്ന് ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി പ്രിയ രാമൻ. മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന അന്യഭാഷാ നായികമാരിൽ പ്രമുഖയാണ് പ്രിയ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്നും അപ്രത്യക്ഷയായതിന് കാരണം പ്രിയ രാമൻ വെളിപ്പെടുത്തുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്നും അവധിയെടുത്ത പ്രിയാ രാമനെ പിന്നെ സജീവമായി കണ്ടത് സീരിയൽ വേഷങ്ങളിലൂടെയാണ്. വിവാഹ ശേഷം നായികമാരോട് സിനിമാലോകത്തിന് വിമുഖതയുണ്ടത്രേ.
വിവാഹം കഴിഞ്ഞ ശേഷം കുടുംബമാകുന്നതോടെ പലരും ഗ്ലാമർ വേഷം ചെയ്യാൻ മടിക്കുന്നതിനാൽ അവസരങ്ങളിൽ നിന്നും അകറ്റി നിർത്തുക പതിവാകും. അതും അല്ലെങ്കിൽ അപ്രസക്ത റോളുകളിൽ ഒതുങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും പ്രിയ പറയുന്നു
Post Your Comments