തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായിട്ട് രണ്ട് വര്‍ഷം. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരോട് മുഖം തിരിച്ച് സര്‍ക്കാര്‍. ഓഖി ആശ്രിതരില്‍ നിന്നും പത്താം ക്ലാസ് പാസായ 13 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. 143 പേരുടെ ജീവനാണ് ഓഖി ദുരന്തം കവര്‍ന്നെടുത്തത്. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നും മാത്രം മരണപ്പെട്ടത് 35 പേരാണ്. ഇവരില്‍ പത്തു പേരുടെ ആശ്രിതര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്.
മറ്റുള്ളവര്‍ ഇന്നും വരുമാനത്തിനായുള്ള കാത്തിരിപ്പിലാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി കിട്ടാത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ലത്തീന്‍ സഭയെ പഴിചാരി ഫിഷറീസ് മന്ത്രി ഒഴിഞ്ഞു മാറുന്നത്. ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ ലത്തീന്‍ സഭയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് പറഞ്ഞ് ഇവരെ കയ്യൊഴിഞ്ഞിരിക്കുകയാണ് ഫിഷറീസ് മന്ത്രിയെന്നാണ് ഇവരുടെ ആരോപണം.ബിഎഡ് ഉള്‍പ്പെടെ പാസായവര്‍ പട്ടികയിലുണ്ടെന്നും ഇവര്‍ക്ക് ലത്തീന്‍ സഭയുടെ കീഴിലുള്ള സ്കൂളുകളില്‍ ജോലി നല്‍കാനാകുമെന്ന് പറഞ്ഞ ഫിഷറീസ് മന്ത്രി എല്ലാവര്‍ക്കും നേരിട്ട് ജോലി നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്നും പറഞ്ഞു.
നെറ്റ് ഫാക്ടറിയില്‍ ജോലി നല്‍കിയത് 42 പേര്‍ക്കെന്നാണ് വിവരാവകാശരേഖയിലുള്ളത്. ഇതില്‍ 32 പേര്‍ നിലവില്‍ ജോലി ചെയ്തു വരുന്നു. പതിനായിരം രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം. ഇത് തങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് ഓഖി ബാധിതര്‍ക്ക് പറയാനുള്ളത്. ഓഖി ദുരന്തത്തിന്റെ വാര്‍ഷികം പോലും മറന്ന സര്‍ക്കാര്‍ പിന്നെയെങ്ങനെ തങ്ങളെ ഓര്‍ക്കുമെന്ന ആശങ്കയിലാണ് ദുരന്ത ബാധിതര്‍.
Post Your Comments