Latest NewsNewsInternational

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഹോങ്കോങ് കപ്പലില്‍ ഉള്‍പ്പെട്ട 18 ഇന്ത്യക്കാരെ മോചിപ്പിച്ചു

അബൂജ: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഹോങ്കോങ് കപ്പലില്‍ ഉള്‍പ്പെട്ട 18 ഇന്ത്യക്കാരെ മോചിപ്പിച്ചു. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. ജീവനക്കാരുടെ യാത്രാരേഖകള്‍ തയ്യാറായതിന് ശേഷം മടക്കി അയക്കും. എല്ലാവര്‍ക്കും കുടുംബവുമായി സംസാരിക്കാന്‍ അവസരം നല്‍കി. ഡിസംബര്‍ നാലിന് നൈജീരിയയിലെ ബോണി ദ്വീപിന് എണ്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയത്. 10 പേര്‍ അടങ്ങുന്ന കടല്‍ക്കൊള്ളക്കാരുടെ സംഘമാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button