ലക്‌നൗ: ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമെന്നും, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണെന്നും ഷിയ ആത്മീയ നേതാവ് മൗലാന കാല്‍ബെ ജവാദ്. മുസ്ലീങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ആര്‍സി നിലവില്‍ ആസാമില്‍ മാത്രമെ നടപ്പിലാക്കിയിട്ടുള്ളൂ. എന്‍ആര്‍സിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെക്കുറിച്ച് വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ആര്‍സിയിലും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
മറ്റ് വ്യക്തികളുടെ വസ്തുവകകള്‍ നശിപ്പിക്കരുതെന്നാണ് ഇസ്ലാം മതം കല്‍പ്പിക്കുന്നത്. സാഹചര്യം ശാന്തമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മൗലാന കാല്‍ബെ ജവാദ് പറഞ്ഞു. പ്രതിഷേധക്കാരും രാഷ്ട്രീയക്കാരും ഒരുമിച്ചാണ് പ്രതിഷേധത്തിനെത്തുന്നത്. ഇതാണ് ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം. അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: പൗരത്വ ബിൽ: നിയമത്തിന് പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്‍മാരും ഗവേഷകരും
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. സിഎഎ വഴി രാജ്യത്തെ ആരുടേയും പൗരത്വം നഷ്ടപ്പെടില്ല. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദായവും ഇതില്‍ ഭയക്കേണ്ടതില്ല. തെറ്റിദ്ധാരണ മൂലമാണ് പ്രതിഷേധം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സിഎഎയക്ക് പകരം എന്‍ആര്‍സി ഉപയോഗിക്കുകയാണെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ദേശീയ പൗരത്വ പട്ടിക ആസാമിനു വേണ്ടി മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ അതേപടിയല്ല നടപ്പാക്കുന്നതെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചിരുന്നു.
Post Your Comments