Latest NewsKeralaNews

ഇരട്ടി സന്തോഷത്തില്‍ ഷെയ്ന്‍; അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് താരം

നടന്‍ ഷെയ്ന്‍ നിഗമിന് പിറന്നാള്‍ മധുരം. ഇത്തവണത്തെ പിറന്നാള്‍ ഇരട്ടി സന്തോഷത്തിന്റേതായിരുന്നു. പിറന്നാള്‍ ദിനത്തിന് തൊട്ടുമുമ്പ് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം വലിയ പെരുന്നാളും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 21നാണ് ഷെയ്‌നിന്റെ പിറന്നാള്‍. അമ്മ സുനിതയ്ക്കും സഹോദരിമാരായ അഹാനയ്ക്കും അലീനയ്ക്കുമൊപ്പമായിരുന്നു കേക്ക് മുറിച്ച് ആഘോഷം. അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വലിയ പെരുന്നാളിന്റെ ചിത്രവുമായുള്ള പ്രത്യേക കേക്കുമുണ്ടായിരുന്നു.

അതേസമയം വിവാദവിഷയങ്ങളില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം ഷെയ്ന്‍ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞിട്ടില്ല. ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികരിച്ചതാണ്. താന്‍ കാരണം വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നതായും ഷെയ്ന്‍ പറഞ്ഞു. ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button