കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ. കോട്ടയം ഏറ്റുമാനൂരിൽ 11 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.ഏപ്രില്‍ മാസം മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് വിവരം പുറത്തായത്. ഉടൻ തന്നെ അമ്മ പരാതി നൽകുകയായിരുന്നു. വനിതാ സബ് ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ
കോട്ടയത്തു സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതര്‍ നൽകിയ പരാതിയിലാണ് നടപടി. നാളുകളായി രണ്ടാനച്ഛൻ പീഡിപ്പിക്കുകയാണെന്ന് സഹപാഠികളോടും സ്കൂളിലെ അദ്ധ്യാപകരോടും കുട്ടി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അധ്യാപകര്‍ തന്നെ നേരിട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.
Post Your Comments