ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളും വിശാല ബെഞ്ചിന് വിട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ ഏഴംഗങ്ങളുള്ള വിശാല ബെഞ്ചിന് വിട്ടിരുന്നത്. വിശാല ബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. രജിസ്ട്രാര്‍ വ്യക്തമാക്കി. എല്ലാ കക്ഷികളോടും നാല് സെറ്റ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ കൈമാറുന്നതോടെ വിശാല ബെഞ്ച് നേരിട്ട് വിധി പ്രഖ്യാപിക്കും.
Read Also : ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് : ബിന്ദു അമ്മിണിയുടെ ഹർജി മാറ്റി വെച്ചു
ഇക്കഴിഞ്ഞ നവംബറിലാണ് ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. 2018 സെപ്റ്റംബര്‍ 28 നാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെ ശബരിമലയില്‍ പ്രവേശനം അനുവദിച്ചത്. ഇതിനെതിരെ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു
Post Your Comments