ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, രാജ്യത്തെ പ്രക്ഷോഭത്തിലേയ്ക്ക് മുന്നിട്ടിറങ്ങാന്‍ രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നതിനിടെയാണ് രാജ്ഘട്ടില്‍ നാളെ ആറ് മണിക്കൂര്‍ പ്രതിഷേധ സമരം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്‌ബോള്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം പൗരത്വ ഭേദഗതി ന്യായീകരിച്ച് രാജ്യവ്യാപക പ്രചാരണം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
Post Your Comments