Latest NewsLife Style

ഊണുമുറിയില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടില്‍ അസ്വസ്ഥത : വീട്ടില്‍ ഐശ്വര്യവും പോസറ്റീവ് എനര്‍ജിയും നിറയ്ക്കാന്‍ ഇതാ പത്ത് വഴികള്‍ പരീക്ഷിയ്ക്കൂ

വീട്ടില്‍ ഐശ്വര്യവും പോസറ്റീവ് എനര്‍ജിയും നിറയ്ക്കാന്‍ ഇതാ പത്ത് വഴികള്‍ പരീക്ഷിയ്ക്കൂ. ഇന്നത്തെ കാലത്ത് ഡൈനിങ് സ്‌പേസ് വീടിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായിക്കും.സന്തോഷത്തോടെ ആസ്വദിച്ച് ഭക്ഷണം കഴിക്കാനാവുന്ന ഒരു ഇടമായിരിക്കണം ഊണുമുറി.വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. അടുക്കളയോട് ചേര്‍ന്നുതന്നെ ഊണുമുറി ക്രമീകരിക്കണം.

2. അടുക്കളയുടെയും ഊണുമുറിയുടെയും തറനിരപ്പ് ഒരുപോലെയായിരിക്കണം.

3. ഊണുമുറി വീടിന്റെ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ വരുന്നതാണ് ഉത്തമം.

4.ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആവണം ഊണുമുറി.

5. ബാത്‌റൂമിന്റെ വാതില്‍ ഊണുമുറിയിലേക്ക് തുറക്കുന്നവിധത്തില്‍ ആവരുത്. കഴിവതും ഊണുമുറിയോട് ചേര്‍ന്ന് ബാത്‌റൂം പാടില്ല .ഇത് മുറിയില്‍ നെഗറ്റീവ് ഊര്‍ജം നിറയ്ക്കും.

6. പ്രധാനവാതിലിന് നേര്‍ക്ക് ഊണുമുറി വരാന്‍പാടില്ല .ഇത് സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും.കര്‍ട്ടനോ മറ്റോ ഉപയോഗിച്ച് പ്രധാനവാതിക്കല്‍ നിന്നാല്‍ കാണാന്‍പാടില്ലാത്തരീതിയില്‍ ഊണുമുറി ക്രമീകരിക്കണം.

7. കഴിവതും ഇളംനിറങ്ങളേ ഊണുമുറിയ്ക്ക് നല്‍കാവൂ .

8. ഊണുമേശ ചതുരമോ സമചതുരമോ ആണ് നല്ലത്. പക്ഷെ കോണുകള്‍ കൂര്‍ത്തിരിക്കാന്‍ പാടില്ല.കസേരയുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം.

9. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം .പക്ഷെ തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത്.

10. ഊണുമേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത് ,ഇത് ഊര്‍ജവിന്യാസത്തെ തടസ്സപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button