നമ്മള്‍ നിസ്സാരമായി കാണുന്ന പല വസ്തുക്കളും പലപ്പോഴും നമ്മുടെ വീട്ടിനുള്ളില്‍ നെഗറ്റീവ് എനെര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലാണ് അവ വെയ്ക്കുന്നതെങ്കില്‍ പിന്നെ ഫലം പറയുകയും വേണ്ട. വാസ്തു പ്രകാരം തെറ്റായ ദിശകളില്‍ ചിത്രങ്ങള്‍ വെയ്ക്കുന്നതും , ചില ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും നിങ്ങളെ സാമ്പത്തികമാനസിക ക്ലേശങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. വീടുകളില്‍ വെയ്ക്കാന്‍ സാധിക്കുന്നതും വെച്ചുകൂടാത്തതുമായ പലതിനെ കുറിച്ചും വാസ്തുശാസ്ത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് പറഞ്ഞ പോലെ ഇതൊക്കെ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.
നടരാജവിഗ്രഹങ്ങള്‍ മിക്കവീടുകളിലും കാണും. ഒരര്‍ഥത്തില്‍ ഒരു ആഡംബരത്തിന്റെ ഭാഗം കൂടിയാണ് ഇത്. നര്‍ത്തകരുടെ വീടുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നടരാജ വിഗ്രഹം. എന്നാല്‍ നടരാജമൂര്‍ത്തിയുടെ ചിത്രം വീടുകളില്‍ സൂക്ഷിക്കരുതെന്നു വാസ്തു പറയുന്നു. രൗദ്രഭാവമാണ് നടരാജനൃത്തത്തിന്. അതുകൊണ്ട് തന്നെ ഇത് വീടുകളില്‍ തൂക്കാന്‍ പാടില്ല.
കാണുമ്പോള്‍ തന്നെ നെഗറ്റീവ് എഫ്ഫക്റ്റ് നല്‍കുന്ന ഒരു ചിത്രമാണ് തകരുന്ന കപ്പലിന്റെ ചിത്രം. അറിയാതെ പോലും ഈ ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുകയോ ആര്‍കും സമ്മാനം നല്‍കുകയോ ചെയ്യരുത്. നിങ്ങള്ക്ക് ചുറ്റുമുള്ള പോസിറ്റീവ് എനര്‍ജിയെ നശിപ്പിച്ചു നിങ്ങളില്‍ നെഗറ്റീവ് എനെര്‍ജി മാത്രമേ ഇത് നിറയ്ക്കൂ. ഒപ്പം നിങ്ങളില്‍ വന്നു ചേരേണ്ട ഭാഗ്യത്തെയും ഇത് തട്ടിതെറിപ്പിക്കും.
നിങ്ങളുടെ വീട്ടില്‍ സൂര്യ പ്രകാശം കുറവാണോ? എങ്കില്‍ വിഷമിക്കേണ്ട. ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രം ആ കുറവ് പരിഹരിക്കും. ഒപ്പം പോസിറ്റീവ് എനെര്‍ജിയും കൊണ്ട് വരും ഈ ചിത്രം. അതുപോലെ വീടിന്റെ വടക്ക്പടിഞ്ഞാറ് മൂലയില്‍ കയ്യെത്താത്ത ഉയരത്തില്‍ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടെയോ ഹരിതഭംഗിയുള്ള താഴ്വാരത്തിന്റെയോ ചിത്രം പതിക്കുന്നതും ഗുണം ചെയ്യും.
Post Your Comments