Latest NewsNewsIndia

പൗരത്വ ബിൽ: ജുമാമസ്ജിദ് വിശ്വാസികളുടെ ആരാധനാലയം; മസ്ജിദിനെ കലാപ വേദിയാക്കരുതെന്ന് ഇമാം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളോട് ജുമാമസ്ജിദ് വിശ്വാസികളുടെ ആരാധനാലയമാണെന്നും മസ്ജിദിനെ കലാപ വേദിയാക്കരുതെന്നും നിലപാട് കടുപ്പിച്ച് ഇമാം. ജുമാ നമസ്കാരത്തോടെ തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോഴും തുടരുന്നത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്ത്വത്തിലാണ് പ്രതിഷേധം. രാവിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ആസാദ് പിന്നീട് ജുമാ മസ്ജിദിൽ എത്തുകയായിരുന്നു. ആസാദിനെ കസ്റ്റഡിയിൽ എടുക്കാനായി വൻ പൊലീസ് സംഘം എത്തിയിട്ടുണ്ടെങ്കിലും മസ്ജിദിനുള്ളിൽ പ്രതിഷേധം നടക്കുന്നതിനാൽ പൊലീസ് അവിടേക്ക് പ്രവേശിക്കുന്നില്ല. മസ്ജിദിനുള്ളിൽ കയറി തന്നെ അറസ്റ്റ് ചെയ്യട്ടേ എന്ന് ആസാദ് പറഞ്ഞു.

ജാമിയ മിലിയ സർവ്വകലാശാലയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ജുമാ മസ്ജിദ് പരിസരത്തേക്കെത്തിയിട്ടുണ്ട്. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും മസ്ജിദിനെ പ്രതിഷേധ വേദിയാക്കരുതെന്നും ഇമാം പറഞ്ഞു. എല്ലാവരും പിരിഞ്ഞു പോകണമെന്നും ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിട്ടില്ല.

ALSO READ: പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്ക് പിടി വീഴും; ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷിടിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് ജമാ മസ്ജിദിന്റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞിരുന്നു. ഇതോടെ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി.പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തിയത്. ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നു. വ​ന്‍ ജ​നാ​വ​ലി​യാ​ണ് ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button