തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ അവധി സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഒരു കൊല്ലത്തേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ കാഷ്വല്‍ അവധിയില്‍ മിച്ചമുള്ളവ ഡിസംബറില്‍ എടുക്കുന്നതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് സംബന്ധിച്ചാണ് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയത്.
ചീഫ് സെക്രട്ടറി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വഴുതക്കാട് സ്വദേശി അജിത്കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിസംബറില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്.
ക്ഷേമ പെന്‍ഷന്റേയും ചികിത്സാ ചെലവിന്റേയും ഫയലുകള്‍ വരെ സര്‍ക്കാര്‍ ജീവനക്കാര്‍ മിച്ചമുള്ള അവധി എടുത്ത് തീര്‍ക്കാന്‍ പോവുന്നതിലൂടെ വൈകുന്നു. മിച്ചമുള്ള കാഷ്വല്‍ ലീവുകള്‍ ഒരാഴ്ചവരെ ഒന്നിച്ച് അവധിയെടുത്ത് തീര്‍ക്കുന്നവരുമുണ്ടെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments