KeralaLatest NewsNews

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തു : പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബസ് ഉടമ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തു. വടകര തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസിന് നേരെ നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സര്‍വീസ് നടത്തിയാല്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി ഉണ്ടായിരുന്നതായി ബസുടമ പറഞ്ഞു.

ബസിന്റെ ഗ്‌ളാസുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയാല്‍ അടിച്ചു തകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ബസുടമ പറഞ്ഞത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുകയും ചെയ്തു.

സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ ആക്രമണവും ഉണ്ടായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഖ്യധാര പാര്‍ട്ടികളെല്ലാം ചൊവ്വാഴ്ച നടന്ന ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞിരുന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, പോരാട്ടം തുടങ്ങിയ സംഘടനകളായിരുന്നു ഹര്‍ത്താലിന് പിന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button