തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ നാട്ടില്‍ മിക്ക സ്ഥലങ്ങളിലും നടന്ന പ്രകടനങ്ങളില്‍ വ്യാപകമായി കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ യുവമോര്‍ച്ച പരാതി നൽകി. മലപ്പുറം പരപ്പനങ്ങാടി സൂപ്പി കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു നടന്ന പ്രതിഷേധ റാലിക്കെതിരെ യുവമോര്‍ച്ച ബാലാവകാശ കമ്മീഷനില്‍ ആണ് പരാതി നല്‍കിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ്ബാബുവാണ് പരാതി സമര്‍പ്പിച്ചത്.
ALSO READ: പൗരത്വ ബിൽ: ജുമാമസ്ജിദ് വിശ്വാസികളുടെ ആരാധനാലയം; മസ്ജിദിനെ കലാപ വേദിയാക്കരുതെന്ന് ഇമാം
പ്രകടനങ്ങള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ സ്‌കൂള്‍ കുട്ടികളെ ഒരുമിച്ച് പങ്കെടുപ്പിക്കരുതെന്ന നിയമം നിലനില്‍ക്കേയാണ് നിയമലംഘനം നടത്തിരിക്കുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കെതിരെ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും അവഹേളിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയും പ്രകടനത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകര്‍ക്കെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
Post Your Comments