തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തിലും പ്രതിഷധം. മംഗളുരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തലസ്‌ഥാനത്തു പ്രകടനം നടത്തി. പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയോടെ തുടങ്ങിയ പ്രകടനം പുളിമൂട് ജി.പി.ഒയ്‌ക്കു മുന്നില്‍ സമാപിച്ചു. പ്രതിഷേധത്തിനൊടുവിൽ പൗരത്വ നിയമത്തിന്റെ കോപ്പി കത്തിച്ചു.
ഇതിനിടെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വനിയമ ഭേഗദതിയെ അനുകൂലിച്ചും ബി.ജെ.പി. അനുകൂല കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കേസരി മുന്‍ പത്രാധിപര്‍ കെ.ആര്‍. സഞ്‌ജയന്‍, ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post Your Comments