വ്യാപാരികള്‍ക്കും സ്വയംതൊഴിലുകാര്‍ക്കും മാസം 3000 രൂപ പെന്‍ഷന്‍. കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പെന്‍ഷന്‍ പദ്ധതിയ്ക്ക് അപേക്ഷിയ്ക്കാം. വ്യാപാരികളുടെയും കടയുടമകളുടെയും സ്വയംതൊഴിലാളികളുടെയും സാമൂഹിക സുരക്ഷയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ദേശീയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപയില്‍ കവിയാത്തവര്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയൂ. ചെറുകിട വ്യാപാരികള്‍, കടയുടമകള്‍, സ്വയംതൊഴിലാളികള്‍, ഷോപ്പ് ഉടമകള്‍, റൈസ് മില്‍ ഉടമകള്‍, ഓയില്‍ മില്‍ ഉടമകള്‍, വര്‍ക്ക് ഷോപ്പ് ഉടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടലുകളുടെ ഉടമകള്‍, റെസ്റ്റോറന്റ് ഉടമകള്‍ തുടങ്ങിയവര്‍ക്കൊക്കെ ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നതാണ്.
Read Also : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്,അപേക്ഷകന്‍ ഒരു ചില്ലറ വ്യാപാരി / കടയുടമ അല്ലെങ്കില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയായിരിക്കണം. വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപയില്‍ കൂടാന്‍ പാടില്ല. കൂടാതെ അപേക്ഷകന് ആധാര്‍ കാര്‍ഡും സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് അല്ലെങ്കില്‍ ജന്‍ ധന്‍ അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണം. അപേക്ഷകന് സംഘടിത മേഖലയില്‍ ഇപിഎഫ്, എന്‍പിഎസ്, ഇഎസ്ഐസി അംഗത്വം, വരുമാന നികുതി തുടങ്ങിയവ ഉണ്ടാകാന്‍ പാടില്ല. സവിശേഷതകള്‍ അപേക്ഷകര്‍ നിക്ഷേപം നടത്തി ലഭിക്കുന്ന ഒരു പെന്‍ഷന്‍ പദ്ധതിയാണിത്. പദ്ധതിയ്ക്ക് കീഴില്‍ 60 വയസ്സ് തികഞ്ഞതിന് ശേഷം വരിക്കാര്‍ക്ക് പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. കൂടാതെ വരിക്കാരന്‍ മരിച്ചാല്‍, ഗുണഭോക്താവിന്റെ പങ്കാളിയ്ക്ക് 50 തുക പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. കുടുംബ പെന്‍ഷന്‍ പങ്കാളിയ്ക്ക് മാത്രമാണ് ബാധകമാകുക.
റീട്ടെയില്‍ വ്യാപാരികള്‍, കടയുടമകള്‍, സ്വയംതൊഴിലാളികള്‍ എന്നിവ] അടുത്തുള്ള കോമണ്‍ സര്‍വീസസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിച്ച് എന്‍പിഎസ്-ട്രേഡേഴ്‌സിനായി ആധാര്‍ കാര്‍ഡും സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് നമ്പറും ഉപയോഗിച്ച് എന്റോള്‍ ചെയ്യേണ്ടതുണ്ട്. ആദ്യ നിക്ഷേപ തുക പണമായി അടയ്ക്കേണ്ടതാണ്. അടുത്ത മാസം മുതല്‍ ഓട്ടോ ഡെബിറ്റ് പ്രവര്‍ത്തനക്ഷമമാക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ എല്ലാ ലേബര്‍ ഓഫീസുകളും, എല്‍ഐസിയുടെ എല്ലാ ബ്രാഞ്ച് ഓഫീസുകളും, ഇപിഎഫ്ഒയുടെ ഓഫീസുകളും ഈ പദ്ധതിയെക്കുറിച്ചും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളാണ്.
Post Your Comments