ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ.റെഡ്ഡി പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിനാണ് കേന്ദ്ര മന്ത്രി പ്രതികരണവുമായി എത്തിയത്. ദേശീയ പൗരത്വ പട്ടികയുടെ കരട് പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനാണ് പ്രതിഷേധമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രശ്‌ന പരിഹാരത്തിനായി അക്രമികളൊഴികെ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങള്‍ പ്രതിപക്ഷം ആസൂത്രിതമായി നടത്തുന്നതാണെന്ന് റെഡ്ഡി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഉറുധു മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ കരട് പട്ടികപോലും തയ്യാറാക്കിയിട്ടില്ല കൂടാതെ ബില്ലിന് മന്ത്രി സഭയുടെ അംഗീകാരവും ലഭിച്ചിട്ടില്ല. പിന്നെ പ്രതിഷേധങ്ങള്‍ക്ക എന്ത് അര്‍ത്ഥമാണുള്ളതെന്നും മന്ത്രി പ്രതികരിച്ചു.
റെഡ്ഡിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസാതാവനകള്‍ക്ക് വിരുദ്ധമാണ്. എന്ത് സംഭവിച്ചാലും പിന്നോട്ടിലെന്നും പൗരത്വ നിയമം നടപ്പിലാക്കുമെന്നും ,ദേശീയ പൗരത്വ പട്ടിക 2024 തെരഞ്ഞടുപ്പിന് മുമ്പ് തയ്യാറാക്കുമെന്നും അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments