മുംബൈ : ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു. നേരിയ നേട്ടം കൈവരിച്ചെന്നാണ് റിപ്പോർട്ട്. സെന്‍സെക്സ് 7.62 പോയന്റ് നേട്ടത്തില്‍ 41681.54ലിലും നിഫ്റ്റി 12.10 പോയിന്റ് നേട്ടത്തിൽ 12271.80ലുമാണ് അവസാനദിനം വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1232 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 169 ഓഹരികള്‍ക്ക് മാറ്റമിലായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഐടി ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം കൂടുതലായിരുന്നു.ഫാര്‍മ, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദ്ദത്തിലായി.
നെസ് ലെ ഇന്ത്യ, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, യുപിഎല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും . വേദാന്ത, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിലാണ് ഇന്ന് ഓഹരി വിപണി തുടങ്ങിയത്. സെന്‍സെക്സ് 100 പോയിന്റ് ഉയർന്ന് 41,809 പോയന്റിലും നിഫ്റ്റി 12,300 പോയിന്റിലുമായിരുന്നു വ്യാപാരം. യുഎസ്-ചൈന വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരമാമായതാണ് നേട്ടത്തിന് കാരണം. ഏഷ്യന്‍ സൂചികകളില്‍ വ്യാപാരം ആരംഭിച്ചതും ഒഹരി വിപണിയെ ബാധിച്ചു. വാള്‍സ്ട്രീറ്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments