കൊച്ചി: സോഫ്‌റ്റ്‌വേര്‍ അപ്‌ഡേഷനുവേണ്ടി പോലീസ് ഡേറ്റ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുനല്‍കാനുള്ള നടപടി ചോദ്യംചെയ്‌തു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.പാസ്‌പോര്‍ട്ട് അപേക്ഷ പരിശോധിക്കാനുള്ള സോഫ്‌റ്റ്‌വേര്‍ നിര്‍മാണത്തിനായാണ് സംസ്‌ഥാന പോലീസിന്റെ ഡേറ്റ ബേസ് സ്വകാര്യ സ്‌ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുനല്‍കുന്നതിനു ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ 29 ന് ഉത്തരവിട്ടത്.
ഇതു ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി സി.പി.എം. നിയന്ത്രണത്തിലുള്ളതാണെന്നും സംസ്‌ഥാന പോലീസിന്റെ ഡേറ്റാബേസ് തുറക്കാന്‍ അനുമതി നല്‍കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സി.പി.എം. നേതൃത്വത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിക്കു പദ്ധതി നല്‍കിയതെന്നു മനസിലായെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
റോഡുകളും പാലങ്ങളുമാണ് കരാറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിവരുന്നത്. ഇപ്പോള്‍ ഈ പദ്ധതി ഏല്‍പ്പിക്കാന്‍ അവര്‍ക്ക് എന്തു യോഗ്യതയാണുള്ളതെന്ന് ചെന്നിത്തല ചോദിച്ചു.
Post Your Comments