Latest NewsIndiaNews

സാധാരണക്കാരന് ആശ്വസിക്കാം; ഉള്ളി വില 20 രൂപയിലേക്ക് എത്തുന്നു

ന്യൂഡല്‍ഹി: സാധാരണക്കാരന് ആശ്വാസമായി ഉള്ളിവില കുറയുന്നു. ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. മൊത്ത വിപണിയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതല്‍ 25 രൂപ നിലവാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ വിലയേക്കാള്‍ 80 ശതമാനം കുറവാണിത്. പുതുതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാര്‍ഷികോത്പാദന വിപണന സമിതി അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി. കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളി വില 200 രൂപ നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടത് 120 മുതല്‍ 150 വരെയായി കുറഞ്ഞിരുന്നു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ വില്‍പ്പന.

സാധാരണയായി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ഉള്ളിക്ഷാമം രൂക്ഷമാക്കുകയുമായിരുന്നു. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button