ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് അധികൃതർ. ആള്‍ട്ട് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മലയാളികളാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്നുവന്ന സമരത്തെ ഇകഴ്ത്താനാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.
2017ല്‍ പാകിസ്ഥാനിലെ അബ്ദുല്‍വാലി ഖാന്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് പിടികൂടിയ ആയുധങ്ങള്‍ ഡോണ്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രങ്ങളാണ് പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ വിവാദമായ മഷല്‍ കൊലപാതകത്തിന് ശേഷമാണ് ഹോസ്റ്റല്‍ പൊലീസ് റെയ്ഡ് ചെയ്തത്.
Post Your Comments