തിരുവനന്തപുരം: പൗരത്വ നിയമത്തിൽ പറയാത്ത കാര്യങ്ങൾ നിയമത്തിലുണ്ടെന്ന് വ്യാജ പ്രചരണം നടക്കുകയാണ്. അതിനാൽ തന്നെ പൗരത്വ ബില്ലിന്റെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. നിയമത്തിൽ പറയാത്ത കാര്യങ്ങൾ നിയമത്തിലുണ്ടെന്ന് വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ചില ശക്തികൾ നടത്തുന്ന ശ്രമങ്ങൾ ആപൽക്കരമായ സ്ഥിതി വിശേഷമാണ് നാട്ടിൽ ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ മുസ്ലിം സഹോദരങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം എതിരാണെന്നും അവരെല്ലാം ഭാരതം വിട്ടുപോകേണ്ടി വരുമെന്നും ഉള്ള പച്ച നുണകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. വർഗീയ ചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാൻ മാത്രമേ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം ഇടയാക്കൂ. എല്ലാ മതസ്ഥരും സൗഹാർദ്ദത്തിലും സ്നേഹത്തിലും കഴിയുന്ന ഭാരതത്തിൽ വിഭാഗീയത സൃഷ്ടിച്ച് ശൈഥില്യം ഉണ്ടാക്കാക്കുന്ന ഏതൊരു ശ്രമത്തേയും ചെറുത്ത് തോൽപ്പിച്ചേ മതിയാകൂ.
രാഷ്ട്ര താല്പര്യത്തെകരുതി നിയമത്തിന്റെ പൂർണ്ണരൂപം പ്രസിദ്ധീകരിക്കുകയും നിയമം ഭാരതത്തിലെ ഒരു പൗരനും എതിരല്ലെന്ന് വ്യക്തമാക്കുകയും ചെയ്യേണ്ട ബാധ്യത മാദ്ധ്യമങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്നും കുമ്മനം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ തമസ്ക്കരിക്കുകയും ബില്ലിന്റെ യഥാർത്ഥ രൂപം ജനങ്ങളിൽ എത്തിക്കാതിരിക്കുകയുമാണ് പ്രക്ഷോഭകർ ചെയ്യുന്നത്.
Post Your Comments