Latest NewsNewsIndia

ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന മൻമോഹൻ സിങ്; വീഡിയോ പുറത്തുവിട്ട് ബിജെപി

ന്യൂഡല്‍ഹി: ബംഗ്ലാദേശ്‌ അടക്കമുള്ള രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഇന്ത്യക്ക് ധാര്‍മിക ബാധ്യതയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി. മന്‍മോഹന്‍ സിങ്‌ 2003-ല്‍ രാജ്യസഭയില്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. രാജ്യം വിഭജിക്കപ്പെട്ടതിനു ശേഷം, ബംഗ്ലാദേശ്‌ പോലെയുള്ള രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പീഡനമാണ്‌ അനുഭവിക്കുന്നത്‌. അതുമൂലം നമ്മുടെ രാജ്യത്ത്‌ അഭയം തേടിയവര്‍ക്കു പൗരത്വം നല്‍കാന്‍ നമുക്കു ധാര്‍മികമായ കടമയുണ്ട്‌. നിര്‍ഭാഗ്യവാന്മാരായ അവര്‍ക്കു പൗരത്വം നല്‍കാനുള്ള നടപടികള്‍ കൂടുതല്‍ ഉദാരമാക്കണം. ഉപപ്രധാനമന്ത്രി (എല്‍.കെ. അദ്വാനി) ഇക്കാര്യം മനസില്‍വയ്‌ക്കണമെന്നും പൗരത്വ നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നുമാണ് മൻമോഹൻ സിങ് പറയുന്നത്.

Read also: ‘ഇന്ത്യൻമുസ്ലീങ്ങൾക്ക് പാകിസ്ഥാനിൽ വരണമെന്നാണ് ആഗ്രഹം എന്നാൽ ഒറ്റ എണ്ണത്തിനെ ഇവിടെ കയറ്റില്ലെന്ന്’ ഇമ്രാൻ ഖാൻ

പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന്‌ 2003-ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഡോ. മന്‍മോഹന്‍ സിങ്‌ ആവശ്യപ്പെട്ടിരുന്നെന്നും അതുസരിച്ചുള്ള ഭേദഗതിയാണ് നിലവിൽ വരുത്തിയിരിക്കുന്നതെന്നുമാണ് വീഡിയോയ്‌ക്കൊപ്പം ബിജെപി വ്യക്തമാക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്നാവശ്യപ്പെടുന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ പ്രമേയവും ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ്‌ കാരാട്ടിന്റെ ലേഖനവും ബിജെപി നേതാക്കൾ പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button