തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍. കര്‍ണാടക സംസ്ഥാനം വെളളരിക്കാപ്പട്ടണമാണോ? അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവമെന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ കടകംപളളി വിശേഷിപ്പിച്ചത്. അതേസമയം മംഗളൂരുവില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതിന് പിന്നില്‍ മലയാളികളാണെന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രംഗത്ത് വന്നിരുന്നു. നരേന്ദ്ര മോദിയുടെ അടിച്ചമര്‍ത്തല്‍ നയമാണ് പ്രതിഷേധക്കാര്‍ക്ക് എതിരെ സ്വീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടക ഗവണ്‍മെന്റ് ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണ്. ഒരു മന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ബസവരാജ് ബൊമ്മൈ പറഞ്ഞത്.
സത്യപ്രതിജ്ഞ ലംഘനമാണിത്. ജനകീയ ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭാഷയും ജാതിയും അടിസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മലയാളി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments